കൊച്ചി: മാസങ്ങളായി ദുരിതം അനുഭവിക്കുന്ന ടൂറിസം മേഖലയുടെ പുന:ജീവനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ ടൂറിസം സംഘടനകൾ കൊച്ചിയിൽ പ്രതിഷേധറാലി നടത്തി.ഡി.എച്ച്. ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി മറൈൻ ഡ്രൈവിൽ സമാപിച്ചു. വിനോദസഞ്ചാരമ മേഖലയിലെ സംരഭകരും തൊഴിലാളികളും സമരത്തിൽ പങ്കെടുത്തു. ടൂറിസം പ്രൊഫഷണൽ ക്ലബ് പ്രസിഡന്റ് ജോർജ് സ്‌കറിയ, സെക്രട്ടറി അശോക് സ്വരൂപ്, ടൂറിസം കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഷെയ്ഖ് ഇസ്മായിൽ, ജോസ് പ്രദീപ്, ജെയിംസ് കൊടിയന്തറ, ടൂറിസം അഡ്വൈസറി ബോർഡ് അംഗം എബ്രഹാം ജോർജ് എന്നിവർ പ്രസംഗിച്ചു.