കോതമംഗലം: യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം കൈയ്യേറിയ റവന്യൂ ഭൂമി തിരികെ പിടിച്ച റവന്യൂ വകുപ്പിനും സർക്കാരിനും അഭിവാദ്യമർപ്പിച്ച് എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി യോഗം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ്.സതീഷ് യോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആർ അനിൽ കുമാർ, സി പി ഐ ജില്ലാ കൗൺസിൽ അംഗം എം.കെ.രാമചന്ദ്രൻ , ജനതാദൾ സംസ്ഥാന സമിതി അംഗം മനോജ് ഗോപി ,ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ, കേരള കോൺഗ്രസ് മാണി നിയോജക മണ്ഡലം പ്രസിഡന്റ് എൻ സി ചെറിയാൻ. ഷാജി പിച്ചക്കര തുടങ്ങിയവർ പ്രസംഗിച്ചു.