കോലഞ്ചേരി: അദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചപ്പോൾ പൂതൃക്കയിലെ കാത്തിരുപ്പ് കേന്ദ്രത്തിന് പുതുമോടി. പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് പ്രവർത്തകരും അദ്ധ്യാപകരുമാണ് വെയി​റ്റിംഗ് ഷെഡ് വൃത്തിയാക്കി പെയിന്റടിച്ചത്. നാളുകളായി വൃത്തി ഹീനമായ സാഹചര്യത്തിലായിരുന്നു ഇവിടം.