suresh-gopi

കൊച്ചി : പുതുച്ചേരിയിൽ വാഹനം രജിസ്റ്റർചെയ്ത് നികുതി വെട്ടിപ്പു നടത്തിയെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി എം.പി കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ജനപ്രതിനിധികൾക്കെതിരെ രജിസ്റ്റർചെയ്യുന്ന കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഇന്നലെ നേരിട്ടെത്തുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന 10ന് വിടുതൽഹർജി നൽകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. പുതുച്ചേരിയിലെ വ്യാജമേൽ വിലാസത്തിൽ തന്റെ ആഡംബരവാഹനം രജിസ്റ്റർചെയ്ത് കേരളത്തിലേക്ക് കൊണ്ടുവന്ന സുരേഷ് ഗോപി 16 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിച്ചെന്നാണ് കേസ്. ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വ്യാജരേഖ ചമയ്ക്കൽ,വഞ്ചന കുറ്റങ്ങളും ചുമത്തിയിരുന്നു.