കൊച്ചി: കർഷക സമരത്തിനെതിരായ സച്ചിൻ ടെണ്ടുൽക്കറുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലൂർ സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധിച്ചു.
സ്റ്റേഡിയത്തിലെ സച്ചിൻ പാവലിയന് സമീപം പ്രതിഷേധക്കാർ ടെണ്ടുൽക്കറുടെ കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചു. യൂത്തുകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ ലിന്റോ പി ആന്റു, അരുൺ കുമാർ, എ.എ അജ്മൽ, ജില്ലാ ഭാരവാഹികളായ ഷാൻ മുഹമ്മദ്, അഷ്‌കർ പനയപ്പിള്ളി, കെ.പി.ശ്യാം , വിഷ്ണു പ്രദീപ്, ഷംസു തലക്കോട്ടിൽ, കെ.സ്. അമിത്, റിനു പൈലി തുടങ്ങിയവർ പങ്കെടുത്തു.