കൊച്ചി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുൻനിര പോരാളികളെ ശമ്പള കമ്മിഷൻ അവഗണിച്ചതായി കേരള ഹെൽത്ത് ഇൻസ്പക്‌ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ഹെൽത്ത് ഇൻസ്പെക്‌ടർ, പബ്ളിക് ഹെൽത്ത് നഴ്സസ് വിഭാഗത്തിലെ 12,000 പേർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. റിസ്ക് അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് ജനറൽ സെക്രട്ടറി ബൈജുകുമാർ തങ്കപ്പൻ ആവശ്യപ്പെട്ടു.