fun
കാലടി സംസ്‌കൃത സർവകലാശാലയിലെ അനധികൃത നിയമനങ്ങൾക്കെതിരെ സർവകലാശാല ആസ്ഥാനത്തേക്ക് നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് റോജി.എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കാലടി: കാലടി സംസ്‌കൃത സർവകലാശാലയിൽ മുൻ എം.പി എം.ബി. രാജേഷിന്റെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് അനധികൃതമായി നിയമനം നടത്തിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിതിൻ മംഗലി അദ്ധ്യക്ഷത വഹിച്ചു. ജിന്റോ ജോൺ, വൈശാഖ്.എസ്.ദർശൻ, ലിന്റോ.പി.ആന്റു തുടങ്ങിയവർ സംസാരിച്ചു.