1

തൃക്കാക്കര : കാക്കനാട്‌ ഹെൽത്ത് സെന്ററിൽ കൊവിഡ് പരിശോധനയ്ക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ഹെൽത്ത് ഇൻസ്‌പെക്ടറുടെ കാര്യാലത്തിലാണ് പുതിയ പരിശോധന കേന്ദ്രം. ഇവിടെ പ്രവർത്തിച്ചിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസ്,പാലിയേറ്റിവ് കെയർ യുണിറ്റ് എന്നിവ ഹെൽത്ത് സെന്ററിന്റെ താഴത്തെ നിലയിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.ആഴ്ചകളായി കാക്കനാട്‌ ഹെൽത്ത് സെന്ററിന്റെ കാർ പോർച്ചിലായിരുന്നു സാമ്പിൾ ശേഖരണം. സാമൂഹിക അകലം, സുരക്ഷിത ഇടത്തിലുള്ള സ്വാബ് ശേഖരണം തുടങ്ങി അടിസ്ഥാന കാര്യങ്ങളൊന്നും ഇവിടെ പാലിച്ചിരുന്നില്ല. കൊവിഡ് പരിശോധനയ്ക്കായി എത്തുന്നവരുടെ ബുദ്ധിമുട്ട് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപളളി എന്നിവർ പരിശോധന കേന്ദ്രം സന്ദർശിച്ച് പുതിയ സ്ഥലം ഒരുക്കാൻ നിർദേശിക്കുകയായിരുന്നു.പുതിയ പരിശോധന കേന്ദ്രം കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തിക്കുക.