
കളമശേരി: ബി.ജെ.പി കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൾ സെന്റർ ഏലൂർ മാരാർജി ഭവനിൽ ആരംഭിച്ചു. മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ് .മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കുന്നതിനും , കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളുടെ ഗുണഭോക്താവ് ആകുന്നതിനുള്ള സഹായവും ഓഫീസിൽ നിന്നു ലഭിക്കും. നേതാക്കളായ വി.വി.പ്രകാശൻ , ടി.കെ.ബാബു , കൗൺസിലർ ചന്ദ്രികരാജൻ , പി.ടി.ഷാജി ,വി .എൻ .വാസുദേവൻ ,ഐ.ആർ .രാജേഷ്, സി.ബി.വസന്തകുമാർ എന്നിവർ സംസാരിച്ചു.