lio

കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് തുരുമ്പ് പിടിച്ചും മറ്റും ഉപയോഗശൂന്യമായ എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷനിലെ ഇരിപ്പിടങ്ങൾ ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ നവീകരിച്ചു. 150 കസേരകളാണ് ലയൺസ് ക്ലബ് നവീകരിച്ചു നൽകിയത്. ഉപയോഗശൂന്യമായ ഇരിപ്പിടങ്ങളെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെയാണ് ലയൺസ് ക്ലബ് ചുമതല ഏറ്റെടുത്തത്. സൗത്ത് റയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നവീകരിച്ച ഇരിപ്പിടങ്ങൾ യാത്രക്കാർക്ക് സമർപ്പിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യൻ, സ്റ്റേഷൻ ഡയറക്ടറും ഏരിയ മാനേജരുമായ നിഥിൻ നോർബെർട്ട് , ഡെപ്യുട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, സ്റ്റേഷൻ മാനേജർ കെ.പി.ബി പണിക്കർ, ചീഫ് കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർ അരുൺ കുമാർ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അത്താവുദ്ധീൻ, ക്യാബിനറ്റ് ട്രഷറർ ഷൈൻ കുമാർ, ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.