althaf
ചാർട്ടേഡ് അക്കൗണ്ടന്റായി മികച്ച വിജയം നേ‌ടിയ പായിപ്ര പാത്താരിമറ്റം പി.ബി. അൽത്താബിന് സി.പി.എം പായിപ്ര സ്കൂൾ പടി ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ നൽകുന്നു

മൂവാറ്റുപുഴ: ക്ഷീര കർഷക കുടുംബത്തിൽ നിന്നും ചാർട്ടേഡ് അക്കൗണ്ടന്റായി മികച്ച വിജയം നേ‌ിയ പായിപ്ര പാത്താരിമറ്റം പി.ബി. അൽത്താബിനെ സി.പി.എം പായിപ്ര സ്കൂൾ പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. അൽത്താഫിന്റെ വസതിയിൽ ചേർന്ന അനുമോദന ചടങ്ങ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം ഗോപി കോട്ടമുറിക്കൽ പി.ബി. അൽത്താഫിന് സമ്മാനിച്ചു. ചടങ്ങിൽ ഡി.വൈ.എഫ്.ഐയുടെ ഉപഹാരം ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യുവും, സി.ഐ.ടി.യു സംഘടനകളുടെ ഉപഹാരം സി.പി.എം. ലോക്കൽ സെക്രട്ടറി ആർ.സുകുമാരനും , പായിപ്ര ഗ്രാമീൺ ബാങ്ക് പ്രസിഡന്റ് ഒ.കെ.മോഹനനും അൽത്താഫിന് നൽകി. അനുമോദന യോഗത്തിൽ ആർ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.കെ.ഉണ്ണി ,ജില്ലാ ലൈബ്രറികൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ, പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്ഖാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ജയശ്രീ ശ്രീധരൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ അൻസൽ മുഹമ്മദ്, അജിൽ അശോകൻ,ഷിയാസ് മാത്തുംകാട്ടിൽ , പി.എം.നൗഫൽ, ഇ.എസ് .ഇ.എസ്. ഷാനവാസ്, ജിബി ഷാനവാസ് , ഇ.എസ്.ഹരിദാസ് എന്നിവർ സംസാരിച്ചു.