sreekumaran-thampi

കൊച്ചി: എം.കെ.അർജുനൻ പുരസ്കാരം 'അർജുനോപഹാരം' പ്രഖ്യാപിച്ചു. മലയാള ചലച്ചിത്ര രംഗത്തിന് സമഗ്ര സംഭാവന നൽകിയ ശ്രീകുമാരൻ തമ്പിക്കാണ് പ്രഥമ പുരസ്കാരം .എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പുരസ്കാരസമിതി ചെയർമാൻ വിദ്യാധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. 25000 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ഫലകവുമാണ് പുരസ്കാരം. എല്ലാവർഷവും സംഗീതശാഖയിലെ പ്രമുഖവ്യക്തിക്ക് പുരസ്കാരം നൽകും. കലാ സംഘടനയായ ആശ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെയാണ് അവാർഡ് നൽകുക.

എം.കെ.അർജുനന്റെ ജന്മദിനമായ മാർച്ച് 1ന് വൈകിട്ട് 3.30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങിൽ ഭാരതി അർജുനൻ അവാർഡ് നൽകും.