കൊച്ചി: ഹലാൽ ഭക്ഷണം ഉപേക്ഷിക്കാൻ നിർദേശിച്ച ആർ.വി. ബാബുവിനെ അറസ്​റ്റു ചെയ്ത നടപടി വിവേചനപരവും മതേതരത്വവുമല്ലെന്ന് സാമൂഖ്യ നീതിസംരക്ഷണ വേദി. ഇത് മതപ്രീണനവും ഹലാൽ മുദ്ര പ്രദർശനം മതവിവേചനമാണ്. ഇത്തരത്തിലുള്ള പ്രദർശനം നിയമവിരുദ്ധമാക്കണമെന്നും ഹൈന്ദവിശ്വാസികളെയും, അവരുടെ ദൈവങ്ങളെ അവഹേളിച്ചവരെയും ഉടൻ അറസ്​റ്റു ചെയ്യണമെന്നും സാമൂഖ്യ നീതിസംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് ഏലൂർ ഗോപിനാഥും, ജനറൽ സെക്രട്ടറി എൻ.ആർ. സുധാകരനും ആവശ്യപ്പെട്ടു.