കാലടി: ലൈബ്രറി ആൻഡ് ആർട്ട്‌സ് ക്ലബ്ബ് കല്ലാല സിൽവർ ജൂബിലി ആഘോഷവും പുസ്തക പ്രദർശനവും ആരംഭിച്ചു. ജൂബിലി വർഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ലൈബ്രറിയിൽ നടത്തും. പുസ്തക പ്രദർശനവും മെമ്പർഷിപ്പ് ക്യാമ്പായിനും ആരംഭിച്ചു. പുസ്‌കങ്ങൾ വിതരണം ചെയ്തു കൊണ്ട് ആലുവ താലൂക്ക് സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബിജു അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ജിനേഷ് ജനാർദ്ദനൻ, പി.സി.കെ കല്ലാല എസ്റ്റേറ്റ് മാനേജർ എ . എം. മുഹമ്മദ് റിയാസ് ,സെക്രട്ടറി ഷാജു.ടി.കെ എന്നിവർ പങ്കെടുത്തു.