കൊച്ചി: ക്രൂസ് എക്സ്പോ യുടെ നേതൃത്വത്തിൽ ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ മൂന്നാം പതിപ്പ് ഫെബ്രു.10 മുതൽ 12 വരെ വിർച്വലായി നടക്കും. ലോകത്ത് എവിടെ നിന്നുള്ള പ്രദർശകർക്കും സന്ദർശകർക്കും ഐ.ബി.എം. എസിൽ പങ്കെടുക്കാനാവുമെന്ന് സംഘാടകർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
https:boatshow.expoism.io/പ്രദർശനം സംഘടിപ്പിക്കുക. സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് പ്രദർശനം കാണാം.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്പീഡ് ബോട്ടുകൾ എഞ്ചിനുകൾ , നാവിഗേഷൻ സിസ്റ്റങ്ങൾ , ഉപകരണങ്ങൾ എന്നിവ ഇടം പിടിക്കും. 25 ഓളം നിർമ്മാതാക്കളും വിതരണക്കാരും മേളയിൽ പങ്കെടുക്കും. ഫെബ്രു.11 ന് ഡോസ്റ്റാസും കൊച്ചിൻ ഷിപ്പ് യാർഡും ചേർന്ന് വെബിനാർ നടത്തും. 10 ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് അഡ്മിറൽ എ.കെ.ചാവ്ള ഉദ്ഘാടനം ചെയ്യും.കെ.എം.ആർ.എൽ .എം.ഡി.അൽകേഷ് കുമാർ ശർമ മുഖ്യ പ്രഭാഷണം നടത്തും.കെ.എസ്.ഐ.ഡി.സി എം.ഡി.എം.ജി.രാജമാണിക്യം ,മാത്യു ജോർജ് എന്നിവർമ പ്രസംഗിക്കും.വാർത്താ സമ്മേളനത്തിൽ ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് ,എൻ.ടി.അനിൽകുമാർ,സതീഷ് ബാബു, വിജയ് എസ് എന്നിവർ പങ്കെടുത്തു.