പിറവം: കൊവിഡ് പശ്ചാത്തലത്തിൽ വെള്ളക്കരം അടയ്ക്കാനുള്ള സമയം വാട്ടർ അതോറിറ്റി ദീർഘിപ്പിച്ചു. പിറവം സബ്ഡിവിഷനു കീഴിൽ വരുന്ന ഉപഭോക്താക്കൾക്ക് രാവിലെ 10 മുതൽ അഞ്ചു വരെ പിറവം റവന്യൂ കളക്ഷൻ സെന്ററിലും തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ 3 വരെ മുളന്തുരുത്തി സെക്ഷൻ ഓഫീസിലും വെള്ളക്കരം അടക്കാം. http://epay.kwa.kerala.gov.in മുഖേന ഓൺലൈനായും പണം അടയ്ക്കാമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ:9447467550.