കാലടി : കാലടി പ്ലാന്റേഷൻ കോർപ്പറേഷനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് എട്ട് ജില്ലകളിലെ തോട്ടം തൊഴിലാളികൾ സി.ഐ.ടി.യു നേതൃത്വത്തിൽ ഫെബ്രുവരി ഒൻമ്പതിന് രാവിലെ 10 മണിക്ക് കോട്ടയം ഹെഡ് ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തും.

സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് മാർച്ച് ഉദ്ഘാടനം ചെയ്യും.കെ.കെ .ജയചന്ദ്രൻ, പി . എസ് .രാജൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കും.തൊഴിലാളികളുടെ കൂലി വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുക, ലീവ് വേതനമടക്കമുള്ള ഇതര ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭിക്കാൻ നടപടി സ്വീകരിക്കുക, തൊഴിലാളികളുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, 2017 ലെ ബോണസ് നൽകിയതിലെ അപാകത പരിഹരിച്ച് തുക തൊഴിലാളികൾക്ക് കൈമാറുക, വന്യമൃഗങ്ങളിൽ നിന്നും തൊഴിലാളികളെ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കുക, പുറത്തുനിന്നുള്ള സെക്യൂരിറ്റി നിയമനങ്ങൾ അവസാനിപ്പിച്ച് തൊഴിലാളികളെ നിയമിക്കുക, പി .സി. കെ .മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരം വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും പ്ലാന്റേഷൻ കോർപ്പറേഷനിലെ സി.ഐ.ടി.യു സംഘടനകളുടെ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ സി. കെ .ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു .