അങ്കമാലി: മൂക്കന്നുർ അട്ടാറ പി.ഡി.ഡി.പി ഡയറിക്ക് സമീപം മഞ്ഞപ്ര വടക്കുംഭാഗം എടക്കുന്ന് റോഡിലെ കലുങ്കു പുനർനിർമ്മിക്കുന്നതിന് പന്ത്രണ്ടരലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ അറിയിച്ചു.
കലുങ്കു പുനരുദ്ധരിക്കണ മെന്നാവശ്യപ്പെട്ട് അട്ടാറ 13-ാം വാർഡ് വികസനസമിതി പ്രസിഡന്റ് ജോസ് കൈപ്രമ്പാടന്റെ നേതൃത്വത്തിൽ മുൻമന്ത്രി ജോസ് തെറ്റയിൽ മുഖാന്തിരം പൊതുമരാമത്ത് മന്ത്രിക്കു സമർപ്പിച്ച നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്.