anwar-sadath-mla
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറമ്പള്ളി ഡിവിഷനിൽ സംഘടിപ്പിക്കുന്ന സ്‌നേഹസ്പർശം മെഡിക്കൽ ക്യാമ്പിന്റെ രണ്ടാംഘട്ടം നാലാംമൈൽ രാജീവ് ഭവനിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറമ്പിള്ളി ഡിവിഷനിൽ നടപ്പിലാക്കുന്ന 'സ്‌നേഹസ്പർശം മെഡിക്കൽ ക്യാമ്പിന്റെ രണ്ടാംഘട്ടം നാലാംമൈൽ രാജീവ് ഭവനിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ് അദ്ധ്യക്ഷയായിരുന്നു. എം. മീതീൻപിള്ള, പി.വി. എൽദോസ്, ലിസി സെബാസ്റ്റ്യൻ, ജിഷ റിജോ എന്നിവർ സംസാരിച്ചു.

കോതമംഗലീ പീസ് വാലിയുടെയും ആസ്റ്റർ മെഡ്സിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഫെബ്രുവരി 21ന് രണ്ടാംഘട്ട ക്യാമ്പ് അവസാനിക്കും.