കുറുപ്പംപടി : നിർദ്ധനരായ രോഗികൾക്ക് മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ആശ്വാസ് ചികിത്സാ സഹായ നിധി രൂപീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന് ആദ്യ ഹോണറേറിയം നൽകി.സഹകരണ സാമൂഹ്യ കാരുണ്യ രംഗത്ത് അന്താരാഷ്ട്ര പുരസ്കാരം റഷ്യയിൽ പോയി നേടിയ അംഗികാരത്തിന്റെ പിൻബലത്തിലാണ് ഈ ചികിത്സ സഹായനിധി രൂപികരിക്കാൻ പ്രചോദനമായത്.പ്രസിഡന്റിന്റെയും പഞ്ചായത്തു സെക്രട്ടറിയുടെയും പേരിലുള്ള അക്കൗണ്ട് തുടങ്ങി ചികിത്സാ ധന സഹായം ആരംഭിച്ചിട്ടുള്ളത്.ചികിത്സ സഹായ നിധി രൂപീകരണത്തിന്റെ ഉദ്ഘാടനം അഡ്വ: എൽദോസ് കുന്നപ്പിളളി എം.എൽ.എ നിർവഹിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ,ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു ,ജോസ്.എ. പോൾ. വൽസല വേലായുധൻ, പഞ്ചായത്തംഗങ്ങളായ ഡോളി ബാബൂ ,രജിത ജയ്മോൻ,അനാമിക ശിവൻ , പി.എസ്.സുനിത്, സെക്രട്ടറി അതിഥി ദേവി, ജോഷിതോമസ്,എൻ.പി.രാജീവ്, പോൾ .കെ .പോൾ, സോഫി രാജൻ, രാഗേഷ് എന്നിവർ സംസാരിച്ചു.