thrikkalathoor
തൃക്കളത്തൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സബലിദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സബലിദർശനം ഭക്തിസാന്ദ്രമായി. കൊവിഡ്മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. തിരുവുത്സവനാളുകളിലെ സുപ്രധാന ചടങ്ങായ ഉത്സവബലി, ശ്രീഭൂതബലിയുടെ സവിസ്താര രൂപമാണ്. ദേവന്റെ സകലഭൂതഗണങ്ങളെയും പ്രത്യേക താളക്രമത്തിൽ വാദ്യം കൊട്ടി ക്ഷണിച്ച് ശ്രദ്ധാപൂർവ്വം പരിവാര പൂജയോടെ ബലി നൽകുന്ന ചടങ്ങാണിത്. നാലമ്പലത്തിനുള്ളിൽ ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള ബലിക്കല്ലിൽ ബലിതൂകുമ്പോൾ കമനീയമായി അലങ്കരിച്ചിട്ടുള്ള മണ്ഡപത്തിൽ ദേവനെ എഴുന്നള്ളിക്കുന്നു.