 
ആലുവ: കർഷക സമരത്തിന് ഹോൺ മുഴക്കി ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ. മുപ്പത്തടം കവലയിൽ മൂന്ന് മണി മുതൽ ഒരു മിനിറ്റണ് ഹോൺ മുഴക്കിയത്. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. ജിൻഷാദ് ജിന്നാസ്, സഞ്ചു വർഗ്ഗീസ്, ഗോപലകൃഷ്ണൻ, വി.ഡി. ജോണി, ഐ.വി. ദാസൻ, സാജു വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.