ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ബിനാനിപുരം ജനമൈത്രി പൊലീസ്, ഡോ. ടോണീസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, കേരള ആക്ഷൻ ഫോഴ്‌സ് എന്നിവയുടെ സഹായത്തോടെ ഓട്ടോ തൊഴിലാളികൾക്കായി സൗജന്യ ഗ്ലൂക്കോമ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ബിനാനിപുരം സബ് ഇൻസ്‌പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള ആക്ഷൻ ഫോഴ്‌സ് കോർഡിനേറ്റർ ജോബി തോമസ്, ജനമൈത്രി പൊലീസ് ഇൻചാർജ് പി.ജി. ഹരി, സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രോഗ്രാം ഓഫീസേഴ്‌സ് ജാസ്മിൻ ഗോൺസാൽവസ്, നിനു റോസ്, എൻ.എസ്.എസ് വൊളന്റിയേഴ്‌സ് അലീന, ഗോപിക എന്നിവർ നേതൃത്വം നൽകി.