school
പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ സ്‌കൂൾതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ആദ്യഹൈടക് സ്‌കൂളായി സർക്കാർ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാംഘട്ടം നിർമ്മാണം പൂർത്തിയായ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് നടന്ന സ്‌കൂൾ തല ഉദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വർക്കി അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ശിലാഫലകത്തിന്റെ അനാച്ഛാദനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ, വാർഡ് മെമ്പർ നജി ഷാനവാസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ, പി.ടി.എ പ്രസിഡന്റ് സി.കെ.ബഷീർ, മുൻ വാർഡ് മെമ്പർ വി എച്ച് ഷഫീഖ്, ഫൈസൽ മുണ്ടങ്ങാമറ്റം, ബൈജു പായിപ്ര, പ്രിൻസിപ്പൽ അർച്ചന,ഹെഡ്മിസ്ട്രസ് ജമീലാ സി പിഎന്നിവർ സംസാരിച്ചു .പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 6.95കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. അഞ്ച് കോടി രൂപ സംസ്ഥാനസർക്കാരും 1.95കോടിരൂപ എംഎൽ.എ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ നാഷണലൈസ് ബാങ്കുകൾ, സഹകരണ സംഘങ്ങൾ, വിവിധ സംഘടനകൾ, വിക്തികൾ എന്നിവരിൽ നിന്നും സ്വരൂപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ മൂന്ന് നിലകളിലായി 15000സക്വയർ ഫീറ്റ് വരുന്ന മന്ദിരത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത്. 13ക്ലാസ്സ് മുറികൾ, നാല് ലാബ് എന്നിവയാണ് പുതിയമന്ദ്ിരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.രണ്ടാം ഘട്ടത്തിൽ മൂന്ന് നിലകളിലായി പുതിയ മന്ദിരവും ഓഡിറ്റോറിയവുമാണ് നിർമിക്കുന്നത്. വാപ്‌കോസിനാണ് നിർമ്മാണ ചുമതല.