c
കൂവപ്പടി ബ്ലോക്ക് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ലാബ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയുന്നു

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ലാബ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലുള്ള കുറുപ്പംപടിയിലെ ആദ്യത്തെ നീതി മെഡിക്കൽ ലാബാണ് ഉദ്ഘാടനം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.