പെരുമ്പാവൂർ: ജീവനക്കാർക്ക് നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുന്നത് വൈകുന്നതിൽ ഇടതു സർക്കാരിന്റെ നയം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി സുരേഷ്‌കുമാർ ആവശ്യപ്പെട്ടു. എൻ.ജി.ഒ സംഘ് എറണാകുളം ജില്ലാ സമ്മേളനം പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ എസ് രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി ശ്രീ ധനീഷ് നീറിക്കോട് മുഖ്യ പ്രഭാഷണം നടത്തി.ഫെറ്റോ സെക്രട്ടറി എം ശങ്കർ, ജി ഇ എൻ സി ജില്ലാ സെക്രട്ടറി എസ് സുധീർ, കെ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി പി ആർ സുനിൽകുമാർ, മുനിസിപ്പൽ കൗൺസിലർ ജവഹർ, ഡോ.വി.ആർ വിജയകുമാരി, ഡോ ഷിബു എൻ ഡി,ജില്ലാ ജോയിന്റ് സെക്രട്ടറി ലാലു വി സി,ജില്ലാ സെക്രട്ടറി ശ്രീജേഷ് ടി എസ് എന്നിവർ സംസാരിച്ചു.