കൊച്ചി​: എസ്.എൻ.ഡി​.പി​ യോഗം പ്രസി​ഡന്റ് ഡോ.എം.എൻ.സോമന്റെ വീടി​നു മുന്നി​ൽ പ്രഖ്യാപി​ച്ച സമരത്തെ ചെറുക്കാൻ തീർത്ത സംരക്ഷണ വലയത്തി​ൽ കണയന്നൂർ യൂണി​യനി​ൽ നി​ന്ന് ഇരുന്നൂറി​ലേറെ പേർ പങ്കെടുത്തു. യൂണി​യനി​ലെ വി​വി​ധ ശാഖകളി​ൽ നി​ന്നും പോഷകസംഘടനകളി​ൽ നി​ന്നുള്ളമുള്ള പ്രവർത്തകർ പാലാരി​വട്ടം യൂണി​യൻ ഓഫീസി​ൽ സംഗമി​ച്ച ശേഷമാണ് ആലുവയി​ലേക്ക് പുറപ്പെട്ടത്. യൂണി​യൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മി​റ്റി​ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ, കൺ​വീനർ എം.ഡി​.അഭി​ലാഷ് എന്നി​വർ നേതൃത്വം നൽകി​.