മൂവാറ്റുപുഴ: കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ജനതയുടെ നട്ടെല്ലായ കർഷകർക്കെതിരെ കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഡൽഹിയിൽ മാസങ്ങളായി കർഷകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണമെന്നുമുള്ള മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പാസാക്കിയ പ്രമേയം കേന്ദ്രകൃഷിമന്ത്രിക്ക് അയച്ചുകൊടുക്കുവാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് എം എൻ രാധാകൃഷ്ണ ൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് ശ്രീധർ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് അഡ്വ.ബി അനിൽ, എം എസ് ബാലൻ, പി എ സമീർ, വർഗീസ് മണ്ണ ത്തൂർ, എൻ വി പീറ്റർ , കെ ആർ സുകുമാരൻ എന്നിവർ സംസാരിച്ചു.