death

പെരുമ്പാവൂർ: കുളത്തിൽ മീൻ പിടിക്കാൻ പോയ മൂന്നാംക്ലാസ് വിദ്യാർത്ഥി കാൽ വഴുതിവീണ് മുങ്ങിമരിച്ചു അയ്മുറിയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശി കമുയുധീൻഷായുടെ മകൻ അക്ബർ അലിഷായാണ് (8) മരിച്ചത്. സംസ്‌കാരം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ നടക്കും. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വീടിന് സമീപമുള്ള കൊട്ടമ്പിള്ളി കുടിയിലെ പൊട്ടക്കുളത്തിലാണ് വിദ്യാർത്ഥി മീൻ പിടിക്കാൻ പോയത്. നാട്ടുകാരാണ് മൃതദേഹം കരയ്ക്കെടുത്തത്. കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്..മാതാവ്: താഹിറ.