klm
എൽ.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സംഗമംഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കേന്ദ്ര സർക്കാർ പാചകവാതക, പെട്രോൾ, ഡീസൽ വില വർദ്ദിപ്പിച്ച് ജനജീവിതം ദുരിതത്തിലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോതമംഗലത്ത് എൽ.ഡിഎഫ് നടത്തിയ സായാഹ്ന പ്രതിഷേധ സംഗമം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ആർ വിനയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പിഐ ജില്ല അസി: സെക്രട്ടറി ഇ.കെ.ശിവൻ, ആർ അനിൽ കുമാർ, ഷാജി മുഹമ്മദ്, മനോജ് ഗോപി ,ബാബു പോൾ, ഷാജി പിച്ചക്കര തുടങ്ങിയവർ പ്രസംഗിച്ചു.