കൊച്ചി : എം.ജി സർവകലാശാല സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബാലറ്റിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കാൻ നടപടി വേണമെന്നും ഇതിനു നൽകിയ നിവേദനം റിട്ടേണിംഗ് ഒാഫീസറായ ജോയിന്റ് രജിസ്ട്രാർ പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ബാലറ്റ് പേപ്പറിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കാനായി നടപടി വേണമെന്നാവശ്യപ്പെട്ട് ഒാച്ചിറ സ്വദേശി എൻ. മഹേഷ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. ഫെബ്രുവരി ഒമ്പതിനു സെനറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഹർജിക്കാരൻ ഇൗ ആവശ്യമുന്നയിച്ച് റിട്ടേണിംഗ് ഒാഫീസർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പറഞ്ഞിരുന്നു. ബാലറ്റ് പേപ്പറിലെ സീരിയൽ നമ്പർ കൗണ്ടർഫോയിലിലും രേഖപ്പെടുത്തുന്നതിനെയാണ് ഹർജിക്കാരൻ എതിർത്തത്.