പെരുമ്പാവൂർ: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സംഗമം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.സി.വി ശശി അദ്ധ്യക്ഷനായി.അഡ്വ എൻ സി മോഹനൻ, പി എം സലിം, കെ കെ അഷറഫ്, വി പി ശശീന്ദ്രൻ, സാജു പോൾ ,അഡ്വവർഗീസ് മൂലൻ, ജോയ് ജോസഫ്, പി കെ രാജീവ്, എസ് വി ദിനേശ്, പോൾ വർഗീസ്, ആർ എം രാമചന്ദ്രൻ, കെ പി ബാബു തുടങ്ങിയവർ സംസാരിച്ചു.