 
വൈപ്പിൻ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഹാളിൽ രണ്ട് ദിവസത്തെ ക്യാമ്പ് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്. ശർമ്മ എം. എൽ. എ, ജില്ലാ പ്രസിഡന്റ് പി. കെ സോമൻ , സെക്രട്ടറി എം.ആർ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഡോ. കെ .വി കുഞ്ഞികൃഷ്ണൻ, പ്രൊഫ. പി. കെ. രവീന്ദ്രൻ , ഡോ. സുനിൽ പി. എളയിടം എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. ഒ. കെ. കൃഷ്ണകുമാർ, മനോജ് നാരയണനൻ, വിനോയ് കുമാർ, പി ബി രതീഷ് എന്നിവർ സംവാദങ്ങൾ നയിച്ചു.മുഖാമുഖം പരിപാടിയിൽ ജോൺ ഫെർണാഡസ് എം.എൽ.എ, പ്രൊഫ. എൻ രമാകാന്തൻ , വിപിൻ തമ്പി എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം നേടിയ നടൻ ചെറായി സുരേഷിനെ സിപ്പി പള്ളിപ്പുറം ആദരിച്ചു. തുടർന്ന് ടി.പി. വിവേക് സംഗീതവിരുന്ന് നയിച്ചു.