കോതമംഗലം: കേരള സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഒരു കോടി രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇളങ്ങവം ഗവൺമെന്റ് എൽ.പി സ്‌കൂൾ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ആന്റണി ജോൺ എം.എൽഎ ശിലാഭലകം അനാച്ഛാദനം ചെയ്തു.വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദിവ്യസാലി, എച്ച് എം പി.അലിയാർ, റാണിക്കുട്ടി ജോർജ്ജ്, ബിന്ദു ശശി, ഡയാനനോബി, കെ.എം. സെയ്ദ്, പി. ജ്യോതിഷ്, നിർമ്മല മോഹനൻ, സവിത ശ്രീകാന്ത്, എം.കെ.സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.