കോലഞ്ചേരി: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് 12ന് ഉച്ചയ്ക്ക് 2ന് കുന്നത്തുനാട് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മ​ിറ്റിയുടെ നേതൃത്വത്തിൽ പുത്തൻകുരിശിൽ സ്വീകരണം നൽകും. മണ്ഡലം കമ്മിറ്റി യോഗം ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു . സി.പി. ജോയി അദ്ധ്യക്ഷനായി. വി.പി. സജീന്ദ്രൻ, എൻ.വി.സി അഹമ്മദ്, പ്രൊഫ.എൻ.പി. വർഗീസ്, സി.ജെ.ജേക്കബ്, നിബു കുര്യാക്കോസ്, എം.പി. രാജൻ, മുഹമ്മദ് ബിലാൽ, ബിനീഷ് പുല്യാട്ടേൽ, സുജിത് പോൾ എന്നിവർ സംസാരിച്ചു.