ldf
എൽ.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് അഗസ്റ്റിൻ കോലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ഇന്ധന വില വർദ്ധവിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ സംഗമം നിയോജക മണ്ഡലം ചെയർമാൻ കെ.എം. കുഞ്ഞുമോനും എൻ.സി.പി മണ്ഡലം കമ്മിറ്റിയും ബഹിഷ്കരിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.

എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് അഗസ്റ്റിൻ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ വി. സലീം അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, സി.പി.എം ഏരിയ സെക്രട്ടറിമാരായ എ.പി. ഉദയകുമാർ, സലീം കുമാർ, അസ്ലഫ് പാറേക്കാടൻ, ബൈജു കോട്ടയ്ക്കൽ, കെ.പി. ഷാജി, റൈജ അമീർ, എൻ.കെ. കുമാരൻ എന്നിവർ സംസാരിച്ചു.