 
പറവൂർ: രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തതിനാലാണ് അടിക്കടിയുണ്ടാകുന്ന പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിന് കാരണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. ഇന്ധനവില വർദ്ധനവിനെതിരെ എൽ.ഡി.എഫ് പറവൂർ മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി രാജു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.എൻ. സന്തോഷ്, കെ.ഡി. വേണുഗോപാൽ, ടി.ജി. അശോകൻ, എം.എൻ. ശിവദാസൻ, ഒ.എൻ.എ മനാഫ്, കമലാ സദാനന്ദൻ, എസ്. ശ്രീകുമാരി, കെ.പി. വിശ്വനാഥൻ, കെ.ബി അറുമുഖൻ, ഡിവിൻ കെ. ദിനകരൻ തുടങ്ങിയവർ സംസാരിച്ചു.