കൊച്ചി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ.പി. വർക്കിയുടെ 19-ാമത് അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിക്കും. ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന കാത്ത്‌ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ നിർവഹിക്കും. ആശുപത്രി ചെയർമാൻ പി. രാജീവ്, അനൂപ് ജേക്കബ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.