കൊച്ചി: ഇരു മുന്നണികളും സംസ്ഥാനം ഭരിച്ചിട്ടും കോടതി ഇടപെട്ടിട്ടും കുടിയൊഴിക്കപ്പെട്ട മൂലമ്പിള്ളിക്കാർക്ക് നീതി ലഭിച്ചില്ലെന്ന് നദീ സംരക്ഷണ സമിതി പ്രവർത്തകനായ ഏലൂർ ഗോപിനാഥ് പറഞ്ഞു. ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന മൂലമ്പിള്ളി ഓർമ്മദിന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.അജിത്കുമാർ, ബിനോയ് ആന്റണി, ജൂവൽ ചെറിയാൻ, ബി. ഗോപാലകൃഷണൻ എന്നിവർ പങ്കെടുത്തു.