കോലഞ്ചേരി: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് കണ്ടനാട് വെസ്​റ്റ് ഭദ്റാസനത്തിന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടത്തി. ബാലസമാജം പ്രസിഡന്റ് ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജിത്തു തോമസ് അദ്ധ്യക്ഷനായി. കോലഞ്ചേരി മെഡിക്കൽ മിഷൻ ഐ.ആർ.ഡി.എ പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ ക്ലാസ് നയിച്ചു .