
കളമശേരി : വൈദ്യുതി ബോർഡിന്റെ 'സേവനം വാതിൽപടിയിൽ' പരിപാടിയുടെ പ്രാദേശിക തല ഉദ്ഘാടനം വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ സൽമത്ത് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.
1912 എന്ന കെ.എസ്.ഇ.ബി കസ്റ്റമർ സെന്റർ നമ്പറിൽ നിന്ന് സേവനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് / കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി ലൈൻ/മീറ്റർ മാറ്റി വക്കൽ തുടങ്ങിയ സേവനങ്ങൾ ഇതുവഴി ലഭിക്കും.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച് സുബൈർ, വാർഡ് കൗൺസിലർ റഫീഖ് മരക്കാർ, അസി.എൻജിനീയർ സി.അനിൽകുമാർ, അസി.എക്സി.എൻജിനീയർ പി.കെ.സുനിൽകുമാർ, അസി.എൻജിനീയർ കെ.ജെ. ബിനോയ് എന്നിവർ സംസാരിച്ചു.