cpim

കളമശേരി: പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ എൽഡിഎഫ് കളമശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ .ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പാതാളം കവലയിൽ നടന്ന പരിപാടിയിൽ സി.പി.ഐ ജില്ലാ എകസിക്യൂട്ടീവ് അംഗം കെ .കെ .സുബ്രഹ്മണ്യൻ അധ്യക്ഷനായി. വി. എം .ശശി , സി.കെ.പരീത്, കെ.ബി.വർഗീസ്, എം.ടി.നിക് സൺ തുടങ്ങിയവർ സംസാരിച്ചു.