cpm
സായാഹ്ന പ്രതിഷേധ സംഗമം സി.പി.എം ജില്ലാ സെക്രട്ടറിയേ​റ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയുന്നു

കോലഞ്ചേരി: പെട്രോൾ, ഡീസൽ പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കുന്നത്തുനാട് മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പട്ടിമ​റ്റത്ത് സായാഹ്ന പ്രതിഷേധ സംഗമം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേ​റ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി.ജോസഫ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മി​റ്റിയംഗങ്ങളായ സി. ബി. ദേവദർശനൻ, കെ.വി. ഏലിയാസ്, അഡ്വ.പുഷ്പദാസ്, അഡ്വ.കെ.എസ്. അരുൺകുമാർ, ഏരിയാ സെക്രട്ടറി സി.കെ.വർഗീസ്, സി പി ഗോപാലകൃഷ്ണൻ, ജോർജ് കെ.ഐസക്ക് എന്നിവർ സംസാരിച്ചു.