കൊച്ചി: കൊവിഡ് കാലത്ത് വൻ സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന കെട്ടിട ഉടമകളെയും കച്ചവടക്കാരെയും ദുരിതത്തിലാക്കി കെട്ടിട നികുതി വർദ്ധിപ്പിച്ച നടപടിക്കെതിരെ കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ആം ആദ്മി പാർട്ടി ധർണ നടത്തി.
ജില്ല കോ-ഓർഡിനേറ്റർ ജോസ് ചിറമേൽ ഉൽഘാടനം ചെയ്തു. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി വർദ്ധിപ്പിച്ച നടപടി മനുഷ്യത്വപരമല്ലെന്നും അടിയന്തിരമായി പിൻവലിക്കണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു. ധർണയിൽ മണ്ഡലം കോ-ഓർഡിനേറ്റർമാരായ ഫോജി ജോൺ, ജോർജ് കാളിപറമ്പിൽ, ജോസ്മി ജോസ്, കെ.പി.അമീർ തുടങ്ങിയവർ പ്രസംഗിച്ചു.