കൊച്ചി: നികുതിവെട്ടിപ്പു കേസിൽ അറസ്റ്റിലായത് ചാർട്ടേഡ് അക്കൗണ്ടന്റല്ലെന്ന് ഇൻസ്റ്റിസ്റ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രാഹം കള്ളിവയലിലും എറണാകുളം ബ്രാഞ്ച് ചെയർമാൻ റോയി വർഗീസും അറിയിച്ചു.
വ്യാജ ജി.എസ്.ടി ബിൽ ചമച്ച് കോടികൾ തട്ടിയ കേസിൽ പെരുമ്പാവൂർ ചിറക്കക്കുടി അലിയാർ റെനീഷ് എന്ന സി.എ. റെനീഷാണ് പിടിയിലായത്. ഇയാൾ ചാർട്ടേഡ് അക്കൗണ്ടന്റല്ല. സി.എ. എന്ന ഇയാളുടെ ഇനീഷ്യൽ ചാർട്ടേഡ് അക്കൗണ്ടന്റെന്ന് തെറ്റിദ്ധരിച്ച് പ്രചരിച്ചത് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് മാനഹാനിയുണ്ടാക്കിയെന്ന് അവർ പറഞ്ഞു.