പറവൂർ: കെ.എസ്.ഇ.ബി നൽകുന്ന സേവനങ്ങൾ വാതിൽപ്പടിയിലേക്ക് എത്തുന്നു. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള വിവിധ തരം സേവനങ്ങൾക്ക് 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മതിയാകും. പദ്ധതിയുടെ പറവൂർ സബ് ഡിവിഷൻതല ഉദ്ഘാടനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. പറവൂർ അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ.എസ്. ആശ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി മുഖ്യാതിഥിയായി. കൗൺസിലർ ഇ.ജി. ശശി, വരാപ്പുഴ അസി. എക്സിക്യൂട്ടീവ് എൻജിനിയർ സിബി തോമസ്, ആലങ്ങാട് അസി. എൻജിനിയർ ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു.