പറവൂർ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കുള്ള സ്വീകരണ പരിപാടി വിജയിപ്പിയ്ക്കുന്നതിന് ജനതാദൾ (യു.ഡി.എഫ് ) പറവൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗം ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജീ.ബി. ഭട്ട് ഉദ്ഘാടനം ചെയ്തു. വി.ജി. ബാബു അദ്ധ്യക്ഷത വഹിച്ചു. മുപ്പത്തടം മോഹൻദാസ് വിദ്യാനന്ദൻ, ജോൺസൺ കണ്ണിയാംപുറം, കെ.ജെ. ഫ്രാൻസിസ്, ജില്ലാ കമ്മിറ്റി അംഗം പി.ആർ. സാബു, രംഗനാഥ റാവു, എം. ദാസൻ, കമല ദാസൻ എന്നിവർ സംസാരിച്ചു.