പറവൂർ: കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ ഭാഗമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കർഷക കൂട്ടായ്മ നടത്തി. ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ കർഷക സംഘം ഏരിയ സെക്രട്ടറി കെ.ഡി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ.എ. അലി, കെ.വി. ജിനൻ, എം.എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.