പറവൂർ: പാചകവാതകത്തിന് വില വർദ്ധവിനെതിരെ എൻ.ജി.ഒ യൂണിയൻ പറവൂർ ഏരിയ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ അടുപ്പ് പൂട്ടി സമരം നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ്നേഹ വിനയൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് അന്നു ജീജ, ജില്ല വനിത സബ് കമ്മിറ്റി അംഗം കെ.ആർ. മെറ്റിൽഡ എന്നിവർ സംസാരിച്ചു.