ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖയിൽ അഗതി വിധവ പെൻഷൻ വിതരണം യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, പി.എൻ. ഗോപൻ, മുൻ ശാഖ ഭാരവാഹികളായ പി.വി. രാധാകൃഷ്ണൻ, കെ.ആർ. അജിത്ത്, പി.കെ. ശ്രീകുമാർ, ടി. ഉണ്ണികൃഷ്ണൻ, ഓമന സലിലൻ, ബീന കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു.